Munnar Flower Show 2018

ഡിറ്റിപിസി മൂന്നാര്‍ ഫ്‌ളവര്‍ ഷോ പാക്കേജ് 
ഡിറ്റിപിസി യുടെ മൂന്നാര്‍ ഫ്‌ളവര്‍ ഷോ പാക്കേജ് മഴക്കാലം ആരംഭിക്കുന്നതോടെ അവസാനിക്കും. മൂന്നാര്‍ ഫ്‌ലവര്‍ ഷോ ഇതുവരെ ആസ്വദിക്കാന്‍ സാധിക്കാത്തവര്‍ക്ക്  മെയ് 31 നു മുന്‍പായി കേരള സിറ്റി ടൂര്‍ വഴി  ബുക്ക് ചെയ്യാനുള്ള അവസരമുണ്ട്. 
ഏപ്രില്‍ 11 നു എറണാകുളം ഡിടിപിസി യുടെ ആഭിമുഖ്യത്തില്‍   ആരംഭിച്ച കേരളസിറ്റി ടൂര്‍ ഇതിനോടകം 500 ഇല്‍ പരം വിനോദസഞ്ചാരികളെ കേരളത്തിന്റെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, ഭൂതത്താന്‍കെട്ട്, തട്ടേക്കാട്, ആലപ്പുഴ, അതിരപ്പിള്ളി, ഏഴാറ്റുമുഖം എന്നിവിടിങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ സഹായിച്ചു. 
മഴക്കാലം തുടങ്ങുന്നതോടെ മറ്റൊരു പ്രധാന കേന്ദ്രമായ ഭൂതത്താന്‍കെട്ട്  ഡാം തുറന്നു വിടുന്നതുമൂലം കുറച്ചുദിവസങ്ങള്‍ കൂടി മാത്രമേ ബോട്ടിംഗിന് അവസരം ഉണ്ടാകൂ. അതിനാല്‍ ഇതുവരെ ഭൂതത്താന്‍കെട്ട് കാണാത്തവര്‍ക്ക് ഈ അവസരം ഉപയോഗിച്ച് ഭൂതത്താന്‍കെട്ടും തട്ടേക്കാടും കണ്ടാസ്വദിക്കാം. പുഷ് ബാക്ക് സീറ്റും ഗൈഡിന്റെ സേവനവും എല്ലാ പ്രവേശന ടിക്കറ്റുകളൂം വിഭവ സമൃദ്ധവുമായ ഉച്ച ഭക്ഷണവും സോഫ്റ്റ് ഡ്രിങ്ക്‌സും അടങ്ങിയ ഈ പാക്കേജുകള്‍ മിതമായ നിരക്കിലുള്ളത#ാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ ബന്ധപ്പെടുക. ഢശശെ േ: www.keralacitytour.com ഫോണ്‍ : +918893 99 8888, +91 484 236 7334 പിക്കപ്പ് പോയിന്റ്: വൈറ്റില ഹബ്, ഇടപ്പിള്ളി, കളമശ്ശേരി, മുട്ടം, ആലുവ, പറവൂര്‍ കവല, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, അങ്കമാലി.

Comments

Popular posts from this blog